തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൽമാൻ രാജാവ് ജിദ്ദയിലെത്തി

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദ് രാജാവ് റിയാദിൽ നിന്ന് ഇന്ന് ജിദ്ദയിൽ എത്തി.

രാജാവിനെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക അൽ മുകറമ റീജിയൻ ഡെപ്യൂട്ടി ഗവർണർ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് സ്വീകരിച്ചു.

നിരവധി രാജകുടുംബാംഗങ്ങളും ഉന്നതരും രാജാവിനെ അനുഗമിക്കുകയും രാജാവിനെ സ്വീകരിക്കാനെത്തുകയും ചെയ്തിരുന്നു.

എല്ലാ വർഷവും വിശുദ്ധ റമളാനു മുന്നോടിയായി രാജാവ് ജിദ്ദയിലെത്തുന്നത് പതിവാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്