തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ജിദ്ദയിൽ ഇന്ന് തീപാറും പോരാട്ടം

ജിദ്ദ: സൗദി പ്രോ ലീഗിലെ 24 ആം റൗണ്ട് മത്സരത്തിൽ ഇന്ന് റൊണാൾഡോയുടെ അൽ നസ്ർ, അൽ അഹ്‌ലി സൗദിയുമായി ഏറ്റു മുട്ടും.

ജിദ്ദ  ജൗഹറ സ്റ്റേഡിയത്തിൽ വെച്ച് സൗദി സമയം രാത്രി 10 മണിക്കാണ് മത്സരം നടക്കുക.

സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അൽ നസ് റും മൂന്നാം സ്ഥാനത്തുള്ള അൽ അഹ്‌ലി സൗദിയും തമ്മിലുള്ള ഇന്നത്തെ മത്സരം ലീഗിലെ എറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നായി മാറും.

അപരാജിതരായി മുന്നേറുന്ന അൽ ഹിലാൽ ആണ് പ്രോലീഗിൽ പോയിന്റ് നിലയിൽ ഒന്നാമത്. ബെൻസിമയുടെ ഇത്തിഹാദ് നാലാം സ്ഥാനത്താണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്