Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ പെരുന്നാൾ അവധി ലഭിച്ചില്ലെങ്കിൽ തൊഴിലാളി എന്ത് ചെയ്യും ? പരിഹാരം നിർദ്ദേശിച്ച് മന്ത്രാലയം

സൗദിയിലെ സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള്ള പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ നാല് ദിവസം ആയിരിക്കും രണ്ട് മേഖലയിലെയും ജീവനക്കാർക്ക് അവധി ആരംഭിക്കുക.

അതേ  സമയം ഏതെങ്കിലും സ്ഥാപനം ജീവനക്കാർക്ക് ഈദ് അവധി നൽകിയില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടിക്രമത്തെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി.

തന്റെ സ്ഥാപനം തനിക്ക് പെരുന്നാൾ അവധിയോ പകരം ഓവർ ടൈമോ നൽകാൻ ഒരുക്കമല്ല എന്ന ഒരു തൊഴിലാളിയുടെ പരാതിക്ക് മറുപടി നല്കുകയായിരുന്നു മന്ത്രാലയം.

ഇത്തരം സാഹചര്യങ്ങളിൽ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ് വഴിയാണ് പരാതി നൽകുകയാണ് തൊഴിലാളി ചെയ്യേണ്ടത്. https://apps.apple.com/sa/app/hrsd/id1559882070?l= എന്ന ലിങ്ക് വഴി ആപ് സ്റ്റോറിൽ നിന്നും https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്ക് വഴി പ്ലേ സ്റ്റോറിൽ നിന്നും മന്ത്രാലയത്തിന്റെ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അവധി നൽകാൻ സാധിക്കാത്ത മേഖലകളിലെ ജീവനക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പെരുന്നാളിന് ജോലി ചെയ്യേണ്ടി വന്നാൽ ഓവർടൈം മണി നൽകണം എന്നത് വ്യവസ്ഥയാണ്.

അതേ സമയം ഈ പെരുന്നാളിനു തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ൻ്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 24 പ്രകാരം പെരുന്നാൾ അവധിയിൽ വാരാന്ത്യ അവധി വന്നാൽ തൊഴിലാളിക്ക് പെരുന്നാൾ അവധിക്ക് മുമ്പോ ശേഷമോ പ്രസ്തുത വാരാന്ത്യ അവധി കുടെ നൽകണം.

ചുരുക്കത്തിൽ ഈ പെരുന്നാൾ അവധിയിൽ വെള്ളിയാഴ്ച വരുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ദിവസം കൂടെ അധികം അവധി ലഭിക്കും എന്ന് സാരം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്