തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop StoriesWorld

കളിക്കിടെ പരിക്കേറ്റ അൾജീരിയൻ താരം മരിച്ചു; വീഡിയോ കാണാം

യുവ അൾജീരിയൻ ഫുട്ബോൾ കളിക്കാരൻ, 17 വയസ്സുള്ള വാസിം ജെസാർ തന്റെ ടീമിനായുള്ള ഒരു മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ച കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം മരിച്ചു.

എതിർ ടീം ഡിഫൻഡറുടെ കാൽ കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ബോധരഹിതനായി വീണ വാസിമിനെ ആശൂപത്രിയിലേക്ക് മാറ്റിയിരുന്നു.

ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വാസിം ഒരാഴ്ചയോളം കിടന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ആംബുലൻസിൻ്റെ അഭാവത്തിന് പുറമെ റമദാൻ മാസത്തിലെ ചൂടിലും ഈ പ്രായക്കാർക്കായി മത്സരങ്ങൾ നടത്തുന്നതിനെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതിഷേധിച്ചു.

വാസിം ജെസാർ എതിർ ടീം കളിക്കാരനിൽ നിന്ന് പരിക്കേറ്റ് ഗ്രൗണ്ടിൽ വീഴുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്