സൗദി ലീഗിൽ ഇത്തിഹാദിന് വിജയം; ഇന്ന് ഹിലാലും അൽ നസ്റും കളത്തിൽ
സൗദി പ്രോ ലീഗിലെ 25 ആം റൗണ്ട് മത്സരത്തിൽ ബെൻസിമയുടെ ഇത്തിഹാദ് അൽ ഫൈഹയെ 3-1 ന് തോൽപ്പിച്ചു.
മറ്റൊരു മത്സരത്തിൽ തആവുൻ 4-0 ത്തിന് അൽ ഹസ്മിനെ തകർത്തപ്പോൾ അൽ അഹ്‌ലി സൗദിയും ഇത്തിഫാഖും തമ്മിലുള്ള മത്സരം 2-2 ൽ കലാശിച്ചു.
അതേ സമയം ഇന്ന് സൗദി സമയം രാത്രി 10 മണിക്ക് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ റൊണാൾഡോയുടെ അൽ നസ്ർ അൽ താഇയെയും അൽ ഹിലാൽ അൽ ശബാബിനെയും നേരിടും.
സൗദി ലീഗിൽ നിലവിൽ 68 പോയിന്റുമായി അൽ ഹിലാൽ ആണ് ഒന്നാമതുള്ളത്. 56 പോയിന്റുമായി അൽ നസ്ർ രണ്ടാം സ്ഥാനത്തും 48 പോയിന്റുമായി അൽ അഹ്‌ലി മൂന്നാം സ്ഥാനത്തും 46 പോയിന്റുമായി ഇത്തിഹാദ് നാലാം സ്ഥാനത്തും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
