തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഗോളടിച്ച് കുഴങ്ങി റൊണാൾഡോയും സംഘവും; അൽ നസ്ർ പേമാരിയിൽ അബ്ഹ മുങ്ങി

സൗദി പ്രോലീഗിലെ 26 ആം റൗണ്ട് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ  അബ് ഹയെ മടക്കമില്ലാത്ത എട്ട് ഗോളുകൾക്ക് തകർത്തു.

ആദ്യ പകുതിയിൽ തന്നെ ക്യാപ്റ്റൻ റൊണാൾഡോയുടെ ഹാട്രിക്ക് ഗോളുകളും രണ്ട് അസിസ്റ്റുകളും മത്സരത്തിനു ആവേശക്കാഴ്ചയായി.

സാദിയോ മാനെയും അബ്ദുറഹ്മാൻ ഗരീബും അബ്ദുൽ മജീദ് അൽ സുലൈഹിമും ഓരോ ഗോളുകൾ വീതം നേടിയപ്പോൾ അൽ അലീവ രണ്ട് ഗോളുകൾ നേടി അൽ നസ്രിന്റെ ഗോൾ വേട്ട പൂർത്തിയാക്കി. ഓരോ ഗോളുകൾ വീതം നേടിയപ്പോൾ അൽ അലേവ രണ്ട് ഗോളുകൾ നേടി അൽ നസ്രിന്റെ ഗോൾ വേട്ട പൂർത്തിയാക്കി.

ഹാട്രിക്കിലെ രണ്ട് ഗോളുകൾ റൊണാൾഡോ നേടിയത് ഫ്രീ കിക്കിലൂടെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. റൊണാൾഡോയും സാദിയോ മാനെയും രണ്ടാം പകുതിയിൽ ഇറങ്ങങ്ങിയിരുന്നില്ല.

റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഗോൾ കാണാം. വീഡിയോ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്