Saturday, June 1, 2024
Saudi ArabiaTop Stories

25 ആം രാവിൽ ഹറമിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്വാസി ലക്ഷങ്ങൾ

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്‌റിന്റെ രാവ് പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25 ആം രാവിൽ വിശുദ്ധ മക്കയിലേക്ക് ഒഴുകിയത് ലക്ഷക്കണക്കിന് വിശ്വാസികൾ.

മസ്ജിദുൽ ഹറാമിലും മുറ്റത്തും വിപുലീകരിച്ച ഭാഗങ്ങളിലും നിറഞ്ഞ് കവിഞ്ഞ വിശ്വാസികളുടെ നിര റോഡുകളിലേക്കും നീണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേ സമയം വിശുദ്ധ മക്കയിലെത്തുന്ന തീർഥാടകരെ സേവിക്കാൻ വിവിധ സർക്കാർ സംവിധാനങ്ങൾ സംയോജിച്ച് വിജയകരമായി പ്രവർത്തിച്ച് വരുന്നു.

സ്വലാത്തുൽ ഖിയാം, ഇഅതികാഫ്, ഖുർആൻ പാരായണം, ദുആ-ദികിർ എന്നിവ കൊണ്ട് വിശ്വാസികൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളെ സജീവമാക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു.

വിശുദ്ധ മക്കയിൽ നിന്നുള്ള റമളാൻ കാഴ്‌ചകൾ കാണാം. വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്