വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ട് പോകുന്നവർക്ക് ആശ്വാസ വാർത്ത

സൗദിയിലേക്ക് കുടുംബത്തെ വിസിറ്റ് വിസയിൽ കൊണ്ട് പോകുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി ട്രാവൽ ഏജൻസികൾ.

ഇണകളുടെ പേരുകൾ പാസ്പോർട്ടിൽ ഇല്ലാത്തവർക്ക്, ഇനി മുതൽ വിസിറ്റ് വിസ ഇഷ്യു ചെയ്യാൻ സൗദി എംബസി വഴി മാര്യേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും പകരം ഇന്ത്യാ ഗവണ്മെന്റിന്റെ അപ്പോസ്റ്റിൽ മതിയെന്നുമാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്.

ഇത് വഴി ഒരു കുടുംബത്തിന് വിസിറ്റ് വിസ ഇഷ്യു ചെയ്യുമ്പോൾ ശരാശാരി 2500 രൂപയിലധികം ലാഭിക്കാനും അതോടൊപ്പം അറ്റസ്റ്റേഷൻ സമയ ദൈർഘ്യം ഒഴിവാക്കാനും സാധിക്കുമെന്ന് സ്കൈ വൈഡ് ട്രാവൽസ് എ ആർ നഗർ കുന്നും പുറം എം ഡി സാലിം പിഎം അറേബ്യൻ മലയാളിയെ അറിയിക്കുന്നു.

ഇത് വരെ ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെയോ അല്ലെങ്കിൽ ഭാര്യയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെയോ പേരില്ലെങ്കിൽ പകരം മാരിയേജ് സർട്ടിഫിക്കറ്റ്  അറ്റസ്റ്റേഷൻ നിർബന്ധമായിരുന്നു. സൗദി എംബസിയിൽ നിന്ന് ഇത് ലഭിക്കാൻ ഒരു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോൾ എംബസി അറ്റസ്റ്റേഷൻ ഒഴിവാക്കി പകരം ഇന്ത്യാ ഗവണ്മെന്റിന്റെ അപ്പോസ്റ്റിൽ മതി എന്ന നിയമം വന്നതോടെ പണ ലാഭം എന്നതിലുപരി സമയവും ലാഭിക്കാം എന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ്.

സൗദി വിസിറ്റ് വിസകളും അപോസ്റ്റിലും ഉംറ വിസയും മറ്റും അതി വേഗം ലഭ്യമാകുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾക്കും മറ്റു സംശയങ്ങൾക്കും സേവനങ്ങൾക്കും തങ്ങളുടെ വാട്സ് ആപ്പ് നമ്പറിൽ( http://wa.me/+918891077088 )
ബന്ധപ്പെടാമെന്ന് സാലിം പി എം അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്