സൗദി സൂപ്പർ കപ്പ് സെമിയിൽ ഇന്ന് അൽ നസ്റും അൽ ഹിലാലും നേർക്കു നേർ
അബുദാബി: ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന സൗദി സുപർ കപ്പ് സെമി ഫൈനലിൽ റൊണാൾഡോയുടെ അൽ നസ്റും അൽ ഹിലാലും തമ്മിൽ ഏറ്റു മുട്ടും
അറബ് കപ്പ് ഫൈനലിൽ അൽ ഹിലാലിനെ തോൽപ്പിച്ച ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ഹിലാലിനോട് പരാജയപ്പെട്ടത്തിന്റെ പ്രതികാരം തീര്ക്കാനുള്ള അവസരം കൂടിയായിരിക്കും ഇത് അൽ നസ്റിന്.
ഇരു ക്ലബുകളും തമ്മിലുള്ള പോരാട്ടം അറബ് ക്ലബ് ഫുട്ബോളിൽ തന്നെ എറ്റവും വീറും വാശിയും നിറഞ്ഞ മത്സരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം അബുദാബി അൽ നഹ്യാൻ സ്റ്റെഡിയത്തിൽ ഇന്ന് തന്നെ നടക്കുന്ന സൗദി സൂപർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ബെൻസിമയുടെ ഇത്തിഹാദ് അൽ വഹ്ദയെ നേരിടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
