Friday, May 17, 2024
KeralaSaudi ArabiaTop Stories

ഇത് പോലൊരു നോമ്പ് കാലം മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് സൗദി പ്രവാസികളും കേരളത്തിലുള്ളവരും

മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിലുള്ള ഒരു നോമ്പ് കാലമായിരുന്നു ഈ വര്ഷത്തേത് എന്ന് സൗദിയിലെ പ്രവാസികളും കേരളത്തിലുള്ളവരും ഒരു പോലെ അഭിപ്രായപ്പെടുന്നു.

സൗദിയിലെ ദമാമിൽ വര്ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സാജിദ് ചെറുകോട്ടയിൽ പറയുന്നത് ഇത് പോലെ തണുത്തതും സുഖകരവുമായ ഒരു കാലാവസ്ഥയിൽ തന്റെ സൗദി ജീവിതത്തിൽ ഇത് വരെ ഒരു നോമ്പ് കാലം അനുഭവിച്ചിട്ടില്ല എന്നാണ്.

കനത്ത ഉഷ്‌ണം എല്ലാ നോമ്പ് കാലത്തും അനുഭവപ്പെട്ടിരുന്നതിനാൽ പകൽ സമയവും രാത്രിയുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ അനുഭവിച്ചിരുന്നു . എന്നാൽ ഈ നോമ്പ് കാലം മാത്രം ഇത് വരെ അനുഭവിച്ചതിൽ നിന്ന് ഏറെ വ്യത്യസ്തമായി. തണുത്ത കാലാവസ്ഥ കാരണം നോമ്പ് ദിനങ്ങൾ എങ്ങനെയാണ് കഴിഞ്ഞ് പോയത് എന്ന് തന്നെ അറിഞ്ഞില്ല. സാജിദ് പറയുന്നു.

ഇതേ അഭിപ്രായം തന്നെയാണ് സൗദിയുടെ പല ഭാഗത്തുമുള്ള പ്രവാസികൾക്കും പറയാനുള്ളത്. ഇത് പോലെ സുഖകരമായ ഒരു കാലാവസ്ഥയിൽ ഒരു നോമ്പ് കാലം സൗദിയിൽ ആദ്യമായാണെന്ന് പലരും അനുഭവം പങ്ക് വെക്കുന്നു. എല്ലാ നോമ്പ് കാലത്തിനു മുമ്പും 40 ഡിഗ്രിക്ക് മേൽ ചുടുണ്ടാകും എന്നാണ് കാലാവസ്ഥാ പ്രവചനം ഉണ്ടാകാറുള്ളത്. ഈ വര്ഷം മാത്രമായിരുന്നു തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത്.

എന്നാൽ കേരളത്തിലെ അവസ്ഥ നേരെ തിരിച്ഛായിരുന്നു. മരുഭൂമിയിലെ ചൂട് മുഴുവൻ കേരളത്തിലേക്ക് വന്ന ഒരു സമയമായിരുന്നു ഈ നോംബ് കാലം. ഇത്രയും കനത്ത ചൂടിൽ മുംബെങ്ങും നോംബ് കാലം വന്നതായി ഓർമ്മയില്ലെന്ന് മലപ്പുറത്തെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ ലതീഫ് ഇ എം അഭിപ്രായപ്പെടുന്നു.

പള്ളികളിലും മറ്റും പ്രയാസം കൂടാതെ ആരാധനകൾ നിർവ്വഹിക്കാൻ എ സി ഫിറ്റ് ചെയ്യാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് നാട് മാറിയെന്നും അബ്ദുൽ ലതീഫ് ഇ എം പറയുന്നു.

ഏതായാലും അടുത്ത വർഷങ്ങളിലും സൗദിയിലെ നോംബ് കാലം തണുത്ത കാലവസ്ഥയിൽ തന്നെയായിരിക്കും എന്ന് നിരീക്ഷണങ്ങൾ പറയുന്നു. നാട്ടിൽ ഈ വർഷത്തേക്കാൾ അൽപ്പം ചൂട് കുറയും എങ്കിലും തരക്കേടില്ലാത്ത് ഉഷ്ണാവസ്ഥ തന്നെയായിരിക്കും അടുത്ത നോംബ് കാലവും എന്നാണു നിരീക്ഷണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്