പകരം വെക്കാനില്ലാത്ത രാജാക്കന്മാരായി ഹിലാൽ തന്നെ ജേതാക്കൾ
അബുദാബി: സൗദി സൂപർ കപ്പ് ഫൈനൽ മത്സരത്തിൽ ഇത്തിഹാദിനെ 4 – 1 നു തകർത്ത് അൽ ഹിലാൽ കിരീടം ചൂടി.
ഹിലാലിനു വേണ്ടി മാൽക്കം 2 ഗോളുകളും സാലിം ദോസരിയും നാസർ അൽ ദോസരിയും ഓരോ ഗോളുകളും വിതം നേടി.
ഇത്തിഹാദിന്റെ ഏക ഗോൾ നേടിയത് ഹംദല്ല ആയിരുന്നു. ഹംദല്ലയുടെ പെനാൾട്ടി കിക്ക് യാസിൻ ബോനോ തട്ടിയകറ്റിയെങ്കിലും പന്ത് വീണ്ടും കാലിൽ കിട്ടിയ ഹംദല്ല ആ അവസരം ഗോളാക്കി മാറ്റുകയായിരുന്നു.
ഇന്നലത്തെ വിജയത്തോടെ തുടർച്ചയായ 34 വിജയങ്ങൾ എന്ന ലോക റെക്കോർഡോടെ ഹിലാൽ മുന്നോട്ട് കുതിക്കുകയാണ്. ബ്രസീലിയൻ താരം ഹിലാലിന്റെ മാൽക്കം ആയിരുന്നു ഇന്നലത്തെ കളിയിലെ കേമൻ.
ഹംദല്ല നേടിയ ഗോൾ കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
