തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഫലസ്തീൻ കൊടി കണ്ടപ്പോൾ അത് നശിപ്പിക്കാൻ പോയി ഇസ്രായേലി പൌരൻ; പിന്നീട് സംഭവിച്ചത്: വീഡിയോ

ഒരു ഇസ്രായേലി പൌരൻ ഫലസ്തീൻ കൊടി കണ്ട് അത് നശിപ്പിക്കാൻ പോകുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായി.

അതിനിവേശ വെസ്റ്റ്‌ ബാങ്കിലെ കൊക് ഹാവ് ഏരിയയിൽ ആയിരുന്നു സംഭവം നടന്നത്.

ഒരു വയലിൽ പാറിക്കൊണ്ടിരിക്കുകയായിരുന്ന കൊടി കണ്ട് അത് ചവിട്ടി താഴെയിടാൻ പോയതായിരുന്നു ഇസ്രായേലി പൌരൻ. എന്നാൽ കൊടി നാട്ടിയ കാലിനു ഇയാൾ ചവിട്ടിയപ്പോൾ അവിടെ സ്ഫോടനം സംഭവിക്കുകയായിരുന്നു.

ഇയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഈ രംഗം പകർത്തിയതാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇല്ലാത്ത ഒരു രാജ്യത്തിന്റെ തുണിക്കഷ്ണം ഞങ്ങൾ നീക്കം ചെയ്യുകയാണെന്ന് സ്ഫോടനത്തിനു മുമ്പ് ഈ സ്ത്രീ പരിഹാസത്തോടെ ഹിിബ്രു ഭാഷയിൽ പറയുന്നുണ്ട്. സംഭവത്തിൽ ഇസ്രായേൽ പൌരന് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ബാങ്കിൽ, ഫലസ്തീൻ കൊടി കണ്ടപ്പോൾ അരിശം കയറി അത് നശിപ്പിക്കാൻ ഇസ്രായേലി പൌരൻ പോയപ്പോൾ സംഭവിച്ചത്; വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്