Sunday, May 5, 2024
Saudi ArabiaTop Stories

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഹീനമായ യുദ്ധക്കുറ്റങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു,

ഗാസ മുനമ്പിൽ ഫലസ്തീൻ ജനതക്ക് നേരെ ഇസ്രയേലി അധിനിവേശ സേന നടത്തിവരുന്ന ഹീനമായ യുദ്ധക്കുറ്റങ്ങളെ സൗദി അറേബ്യ അപലപിച്ചു.

ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതെന്ന്, സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ അധിനിവേശ സേനയുടെ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ എതിർക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം കൂടുതൽ ലംഘനങ്ങൾക്ക് കാരണമാകുമെന്നും മാനുഷിക ദുരന്തങ്ങളും നാശവും വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഗാസയിലെ സിവിലിയൻമാർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള രാജ്യത്തിന്റെ ആഹ്വാനം മന്ത്രാലയം ആവർത്തിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa