Friday, May 17, 2024
FootballSaudi ArabiaTop Stories

ഇത്തിഹാദിന് നാണം കെട്ട തോൽവി; റൊണാൾഡോ വിലക്കിനു ശേഷം ഇന്ന് കളത്തിൽ

ജിദ്ദ: സൗദി പ്രോ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരായ അൽ ഇത്തിഹാദ് ഒൻപതാം സ്ഥാനക്കാരായ അൽ ശബാബിനോട് തോറ്റു.

3 – 1 എന്ന സ്കോറിൽ ആയിരുന്നു അൽ ശബാബ് ഇത്തിഹാദിനെ ജിദ്ദയിൽ വെച്ച് തന്നെ തോൽപ്പിച്ചത്. ബെൻസിമ ഇത്തിഹാദിന് വേണ്ടി ഇന്നലെ കളിച്ചിരുന്നില്ല.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ അൽ ഫത് ഹിനെ 3 – 1 ന് തകർത്തിരുന്നു.

അതേ സമയം ഇന്ന് നടക്കുന്ന ആവേശകരമായ മറ്റൊരു മത്സരത്തിൽ റോണാൾഡോയുടെ അൽ നസ്ർ അൽ ഖലീജിനെ നേരിടും. സൗദി സമയം രാത്രി 9 നാണ് മത്സരം.

അൽ ഹിലാലുമായുള്ള മത്സരത്തിൽ ചുവപ്പ്  കാർഡ് കണ്ട് പുറത്തായതിനെത്തുടര്ന്ന് ഒരു മത്സരത്തിൽ വിലക്ക് നേരിട്ടിരുന്ന റോണാൾഡോ ഇന്ന് കളിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്