ഉംറക്കെത്തിയ മലയാളി യുവതി മരിച്ചു
മക്ക: ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശിനിയായ യുവതി കുഴഞ്ഞ് വീണു മരിച്ചു.
കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല(25)യാണ് മരണപ്പെട്ടത്.
പരിശുദ്ധ ഹറമിൽ വെച്ച് ത്വവാഫ് കഴിഞ്ഞ്, ഹജറുൽ അസ്‌വദ് ചുംബിച്ച ശേഷം കൂടെയുള്ള സ്ത്രീകളെ കൂട്ടി അവർ തന്നെ ദുആ ചെയ്യുന്ന സമയത്താണ് കുഴഞ്ഞ് വീണത് എന്നാണ് റിപ്പോർട്ടുകൾ.
ഖത്തറിലായിരുന്ന ഇവര്‍ ഉംറ നിര്‍വഹിക്കാനായി ഭര്‍ത്താവ് ഷറഫുദ്ദീന്‍ സഖാഫി തളിപ്പറമ്പിനോടൊപ്പം ആയിരുന്നു പുണ്യ ഭൂമിയിലെത്തിയത്.
ഭർത്താവ് അമീറായ ഉംറ ഗ്രൂപ്പിലെ അംഗമായിട്ടെത്തിയ സുഹൈല ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ഥന നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെട്ടു. ഖത്തറില്‍ വിസിറ്റ് വിസയ്‌ക്കെത്തിയതായിരുന്നു.
പിതാവ്: അബ്ദുര്‍റഹ്മാന്‍. മാതാവ്: കുഞ്ഞാമിന. മക്കള്‍: റഹ്മത്ത്, മുഹമ്മദ്. മയ്യിത്ത് മക്കയില്‍ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa