തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പോലീസ് സ്റ്റേഷന് നേരെ വെടിയുതിർത്ത തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിൽ പോലീസ് സ്റ്റേഷന് നേരെയും, പട്രോളിങ്ങിനും, സുരക്ഷാ ചെക്ക് പോയിന്റുകൾക്കും നേരെയും വെടിയുതിർത്ത ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി.

മുഹമ്മദ് ബിൻ നബീൽ ബിൻ മുഹമ്മദ് അൽ ജോഹർ എന്ന സൗദി പൗരനെയാണ് കിഴക്കൻ പ്രവിശ്യയിൽ വെച്ച് ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.

സുരക്ഷ ഉദ്യോഗസ്ഥരെ കൊല്ലാൻ ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയിൽ ചേർന്ന് കൊണ്ട് പ്രതി രാജ്യ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞു.

പ്രതിക്കെതിരെ വധശിക്ഷ വിധിച്ച ക്രിമിനൽ കോടതിയുടെ നടപടി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group