തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ പെർമിറ്റ്‌ അനുവദിക്കൽ നിർത്തി

ഹജ്ജ് തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി  ഉംറ പെർമിറ്റ്‌ ഇഷ്യു ചെയ്യുന്നത് നുസുക് നിർത്തൽ ചെയ്തു.

നുസുകിൽ ഉംറ പെർമിറ്റ്‌ ഇഷ്യു ചെയ്യാൻ ശ്രമിക്കുംബോൾ, ഹജ്ജ് സീസൺ കാരണം,  ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് ദുൽ ഖ അദ് 16 (മെയ് 24) മുതൽ ദുൽ ഹിജ്ജ 20 വരെ ഉംറ പെർമിറ്റ്‌ ഇഷ്യു ചെയ്യില്ല എന്നാണ് നോട്ടിഫിക്കേഷൻ വരുന്നത്.

അതേ സമയം ഇന്ന് – മെയ് 23 (ദുൽ ഖ അദ് 15 ) മുതൽ മക്കയിലേക്ക് വിസിറ്റ് വിസക്കാർക്കോ സമാന രീതിയിലുള്ള വിസകളിലുള്ളവർക്കോ പ്രവേശനം അനുവദിക്കില്ല എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അത് പോലെ വിസിറ്റ് വിസക്കാർ മക്കയിൽ തുടരരുത് എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദുൽ ഹിജ്ജ 15 വരെ ഈ നിയന്ത്രണം തുടരും.

ഏത് തരത്തിലുള്ള വിസിറ്റ് വിസയിലും ഹജ്ജിനു അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിസിറ്റ് വിസ കൈവശമുള്ള രാജ്യത്തിൻ്റെ അതിഥികൾ വിശുദ്ധ നഗരമായ മക്കയിലേക്ക് പോകുകയോ അവിടെ താമസിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

നിർദ്ദിഷ്ട പ്രഖ്യാപിത കാലയളവിൽ, നിയന്ത്രണ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾക്ക് സ്വീകരിക്കുമെന്ന് മന്ത്രാലയം  മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്