തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരനായ സാലിഹ് ബിൻ നാസർ ഷുവൈഹിയെയാണ് , സൗദി പൗരനായ അബ്ദുല്ല ബിൻ സഈദ് അൽ ഗാംദിയെ മനഃപൂർവം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

സംഭവത്തെത്തുടര്ന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

കോടതി വിധിയെ ഉന്നത കോടതികൾ പിന്തുണച്ചതിനെ തുടർന്ന് സൗദി റോയൽ കോർട്ട് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും, തുടർന്ന് ഇന്നലെ തിങ്കളാഴ്ച കിഴക്കൻ പ്രവിശ്യയിൽ വെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്