തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

എല്ലാം മറന്ന് കഅബയെ ആശ്ലേഷിച്ച് സൗദി സൈനികൻ; ചിത്രം വൈറലാകുന്നു

മക്ക: വിശുദ്ധ ക അബക്കറികെയുള്ള തന്റെ സേവനത്തിനിടെ ഒരു സുരക്ഷാ ഭടൻ കബയെ ആശ്ലേഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ഹജറുൽ അസ് വദിന്റെയും ക അബയുടെ വാതിലിന്റെയും ഇടയിൽ ഉള്ള മുൽതസം എന്ന, പ്രാർഥനക്ക് ഏറെ ഉത്തരം കിട്ടാൻ സാധ്യതയുള്ള, സ്ഥലത്താണ് സൈനികൻ എല്ലാം മറന്ന് ചേർന്ന് നിൽക്കുന്നത്.

ഹജ്ജ് വേളയിൽ തീർഥാടകരെ സഹായിക്കുകയും ഏതെങ്കിലും അപകടത്തിൽ നിന്ന് അവരെ രക്ഷിക്കുകയും, അവർ ഏൽപ്പിച്ചിരിക്കുന്ന ഒന്നിലധികം ചുമതലകൾ നിറവേറ്റുകയും ചെയ്യുന്നതിൽ വ്യാപൃതരായ സൈനികർ, വിശ്വാസത്തിൻ്റെ അനുഭൂതി ആസ്വദിക്കുന്ന ഇത്തരം പ്രത്യേക നിമിഷങ്ങൾ ഏറെ ഹൃദ്യമായാണ് അനുഭവപ്പെടുന്നത്.

ഹാജിമാരെ സേവിക്കാനായി വിവിധ തലങ്ങളിലുള്ള സുരക്ഷാ വിഭാഗങ്ങൾ ആണ് രംഗത്തുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്