ഇന്ന് ഹാജിമാർ മൂന്ന് ജംറകളിലും കല്ലേർ നിർവ്വഹിക്കും; സോഷ്യൽ മീഡിയയിൽ വൈറലായ 86 വർഷം മുമ്പുള്ള ഹജ്ജിന്റെ വീഡിയോ കാണാം
മിന: ഇന്ന്, രണ്ടാം പെരുന്നാൾ ദിനം അഥവാ അയ്യാമുതശ് രീഖിന്റെ ആദ്യ ദിനത്തിൽ ഹാജിമാർ മൂന്ന് ജം റകളിലും കല്ലേർ നടത്തും.
ജമ്രതുസുഗ് റ, ജമ്രതുൽ വുസ്ത്വ, ജമ്രതുൽ അഖബ എന്നീ ജമ്രകളിൽ ആണ് കല്ലേർ നടത്തുക.
ഇന്ന് ളുഹർ സമയം ആകുന്നതോടെയാണ് ജം റകളിൽ കല്ലേർ നടത്തുന്നതിനുള്ള സമയം ആരംഭിക്കുക.
ഏറെ സുരക്ഷിതമായും സമാധാനമായും കല്ലേർ കർമ്മങ്ങൾ നിർവ്വഹിച്ച് തിരികെ മിനായിലെ താമസ സ്ഥലത്ത് തിരിച്ചെത്താൻ എല്ലാ സജ്ജീകരണങ്ങളും സൗദി അധികൃതർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹാജിമാർ അധികവും ഇഫാളതിന്റെ ത്വവാഫും സ അ് യും തല മുണ്ഡനം ചെയ്യലും ബലിയർപ്പിക്കലും എല്ലാം പൂർത്തിയാക്കിയിരുന്നു.
അതേ സമയം 86 വർഷം മുമ്പ് നടന്ന ഹജ്ജിന്റെ അപൂർവ്വ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
