തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഭീകരന്റെ വധ ശിക്ഷ നടപ്പാക്കി

ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ ഭീകരവാദിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

സൗദി പൌരൻ അബ്ദുല്ല ബിൻ അലി അൽ മഹീഷിയെയാണ്  വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി, തീവ്രവാദ സംഘടനയിൽ ചേരുക, സുരക്ഷാ പോയിൻ്റുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിയുതിർക്കുക, തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുക, അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം  വീട്ടിൽ തീവ്രവാദ ഘടകങ്ങൾക്ക് അഭയം നൽകുകയും, ഈ പ്രവർത്തനങ്ങൾ നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ചെയ്യുക തുടങ്ങി നിരവധി കുറ്റ കൃത്യങ്ങളിൽ ഭാഗമായിരുന്നു.

പ്രതിക്ക് വധശിക്ഷ നൽകാനുള്ള സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോർട്ടിന്റെ വിധിയെ ഉന്നത കോടതികൾ ശരി വെച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്