അസഹനീയം; 50 ഡിഗ്രിയിലെത്തി സൗദിയിലെ ചൂട്; രാത്രി പോലും ചൂട് കാറ്റടിച്ചിട്ട് പുറത്തിറങ്ങാനാകുന്നില്ലെന്ന് പ്രവാസികൾ
അസഹനീയമായ ചൂടിൽ ചുട്ട് പൊള്ളി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളും അതോടൊപ്പം മറ്റു ഗൾഫ് നാടുകളും.
ദമാമിൽ ഇന്ന് 50 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയതെന്ന് സൗദി കാലാവസ്ഥാ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്താനി പറഞ്ഞു.
രാത്രി പോലും പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ചൂട് കാറ്റാണ് അനുഭവപ്പെടുന്നതെന്ന് ദമാമിലെ പ്രവാസിയായ “സാജിദ് സികെ ചേറൂർ” അറേബ്യൻ മലയാളിയോട് പറയുന്നു.
അതേ സമയം വരും ദിനങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കിഴക്കൻ പ്രവിശ്യയിലും റിയാദ് പ്രവിശ്യയിലും ഇത് കൂടുതൽ ബാധിക്കുമെന്നും നമ്മൾ ഇപ്പോഴും വേനൽക്കാലത്തിൻ്റെ ആദ്യ പാദത്തിലാണെന്നും ഹുസൈൻ ഖഹ്താനി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
