തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മുഹറം 1 ഞായറാഴ്ച

സൗദിയിൽ ഹിജ്റ വർഷം 1446 -ന്റെ ആരംഭം – (മുഹറം 1) – ജൂലൈ 7 ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദുൽ ഹിജ്ജ 29 വെള്ളിയാഴ്ച മാസപ്പിറവി കാണാത്തതിനാൽ ശനിയാഴ്ച ദുൽഹിജ്ജ 30 പൂർത്തിയാക്കിയാണ് ഞായറാഴ്ച മുഹറം 1 ആരംഭിക്കുന്നത്.

സൗദി സുപ്രീം കോടതിയിലെ ക്രസന്റ് ചേമ്പർ മാാസപ്പിറവി ദർശിക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ വിലയിരുത്തിയിരുന്നു.

കേരളത്തിൽ ശനിയാഴ്ചയാണ്  ദുൽഹിജ്ജ 29. ശനിയാഴ്ച മാസപ്പിറവി കണ്ടാൽ കേരളത്തിലും ഞായറാഴ്ചയായിരിക്കും മുഹറം 1. ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ കേരളത്തിൽ തിങ്കളാഴ്ച യായിരിക്കും മുഹറം 1.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്