സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ വിദേശിയെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കി
സൗദിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിൽ മക്ക പ്രവിശ്യയിൽ പിടിയിലായ സുഡാൻ പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവച്ചു.
അലി ആദം സഈദ് മുഹമ്മദ് എന്ന സുഡാൻ പൗരനെ രാജ്യത്തേക്ക് കൊക്കെയ്ൻ കടത്തിയ കേസിൽ സൗദി സുരക്ഷാ വിഭാഗം പിടി കൂടുകയായിരുന്നു.
സംഭവത്തിൽ സുരക്ഷാ വിഭാഗം അന്വേഷണം നടത്തുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് തിങ്കളാഴ്‌ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
