സൗദിയിൽ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അലി എന്ന സൗദി പൌരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
തീവ്രവാദി സെല്ലിൽ ചേരുക, സെക്യൂരിറ്റി ആസ്ഥാനത്ത് വെടിയുതിർക്കുക, സുരക്ഷാ ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കുക, ഭീകരവാദികളെ നീക്കങ്ങൾ അറിയിക്കുക (അത് മൂന്ന് സുരക്ഷാ സൈനികർക്ക് നേരെ നീക്കം നടത്താൻ ഇടയാക്കുകയും ചെയ്തു ) എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങൾ ആണ് പ്രതിക്കെതിരെ ആരോപിക്കപ്പെട്ടത്.
വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
