രണ്ട് സൗദി പൌരന്മാരെയും അവരിലൊരാളുടെ സഹോദരിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
അസീർ പ്രവിശ്യയിൽ കൂട്ടക്കൊലപാതകക്കേസിൽ പ്രതിയായ സ്വദേശി പൗരൻ മുഹമ്മദ് ബിൻ യഹ്യ അൽ അക് ലബിയെ വധശിക്ഷക്ക് വിദേയനാക്കി.
രണ്ട് സൗദി പൌരന്മാരെയും അവരിലൊരാളുടെ സഹോദരിയെയും പ്രതി നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെയുള്ള കുറ്റം വിചാരണയിൽ തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പിൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും ചെയ്തതോട്ടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അതേ സമയം, സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ സൗദി പൌരനെ അൽ ജൗഫിൽ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
