തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ നാല് പ്രവിശ്യകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ്

ജിദ്ദ: നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

ജിസാൻ, അൽബാഹ, അസീർ, മക്ക എന്നീ നാല് പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയുടെ തുടർച്ചയെക്കുറിച്ചുള്ള നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന് പിറകെയാണ് മുന്നറിയിപ്പ് വന്നിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്