തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റൊണാൾഡോയുടെ അൽ നസ് റിനെ ഗോൾ മഴയിൽ മുക്കി അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് ജേതാക്കൾ

അബ്ഹ: ആദ്യ പകുതിയിൽ ഒരു ഗോളിനു മുമ്പിൽ നിന്ന അൽ നസ് റിനെ രണ്ടാം പകുതിയിൽ ഗോൾ വർഷത്തിൽ മുക്കി അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് ജേതാക്കളായി.

44 ആം മിനുട്ടിൽ റൊണാൾഡോ നേടിയ ഗോളിന്റെ പിൻബലത്തിൽ മുന്നിട്ട് നിന്ന അൽ നസ് റിനു പക്ഷേ രണ്ടാം പകുതിയിൽ വൻ ഷോക്കായിരുന്നു അൽ ഹിലാൽ താരങ്ങൾ നൽകിയത്.

സൂപ്പർ താരം മെട്രോവിച്ചിന്റെ രണ്ട് ഗോളുകളും സാവിച്ചിന്റെയും മാൽക്കമിന്റെയും ഓരോ ഗോളുകളുമായിരുന്നു അൽ നസ് റിന്റെ ഹൃദയം തകർത്തത്.

അൽ ഹിലാൽ തുടർച്ചയായി രണ്ടാം തവണയും അവരുടെ ചരിത്രത്തിൽ അഞ്ചാം തവണയും ആണ് സൂപ്പർ കപ്പ് നേടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്