മക്ക പ്രവിശ്യയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ വിദേശി പിടിയിൽ
ജിദ്ദ: ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെ മക്ക പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രതി രണ്ട് പേരെയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു
മറ്റൊരു സംഭവത്തിൽ റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ഒരു സുഡാനി പൗരനെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
സ്വന്തം നാട്ടുകാരിയായ ഭാര്യയുമായി ഉണ്ടായ വാക്ക് തർക്കം ആയിരുന്നു സുഡാനിയെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
