വെള്ളിയാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള കാലയളവിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
മക്ക പ്രവിശ്യയിൽ നേരിയതും മിതമായതുമായ തോതിൽ മഴക്ക് സാധ്യതയുണ്ട്. വെള്ളപ്പാച്ചിലും മഞ്ഞ് വീഴ്ചയും ഉണ്ടാകും. ശക്തമായ കാറ്റും അനുഭവപ്പെടും.
റിയാദ് പ്രവിശ്യയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നേരിയ മഴ ലഭിക്കും. അൽ ബാഹ, അസീർ, ജിസാൻ പ്രാവിശ്യകളിലെ വിവിധ ഏരിയകളിൽ മിതമായതും ശക്തമായതുമായ മഴ ലഭിക്കും.
ഹായിൽ, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, നജ്റാൻ പ്രവിശ്യകളിൽ നേരിയതും മിതമായതുമായ മഴക്ക് സാധ്യതയുണ്ട്.
മഴക്കും വെള്ളപ്പാച്ചിലും സാധ്യതയുള്ളതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുകയും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും , തോടുകളിലോ താഴ്വരകളിലോ നീന്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ജാഗ്രത പാലിക്കാനും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
