തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഖാത്ത് വില്പന; സൗദിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

നിരോധിത ചെടിയായ ഖാത്ത് വില്പന നടത്തിയതിന് സൗദിയിലെ അസീറിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിലായി.

പ്രതികളിൽ നിന്ന് 121 കിലോഗ്രാം ഖാത്ത് ആണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടിച്ചെടുത്തത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്.

മയക്ക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്ന സ്വദേശികളും വിദേശികളും അക്കാര്യം റിപ്പോർട്ട് ചെയ്യണമെൻ അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്