സൗദിയിൽ ഭാര്യയെ തീക്കൊളുത്തിക്കൊന്ന പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: മക്ക പ്രവിശ്യയിൽ ഭാര്യയെ തീക്കൊളുത്തിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അലി ബിൻ ഹുമൈദ് എന്ന സൗദി പൗരനെയാണ് ഭാര്യ റവാൻ ബിൻത് അലിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഭാര്യയെ ശരീരമാസകലം മർദ്ദിക്കുകയും തീക്കൊളുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയുമയിരുന്നു.
വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
