തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ലുലുവിന് ഗിന്നസ് റെക്കോർഡ്

ജിദ്ദ: സൗദി അറേബ്യയുടെ 94ാം ദേശീയ ദിനാഘോഷ വേളയിൽ ലുലു ഗ്രൂപ്പിന് അഭിമാന നേട്ടം.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചതിലൂടെയാണിത്.

ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമായിരുന്നു ഇത്. ഒന്നേക്കാൽ ലക്ഷം പുഷ്പങ്ങള്‍ കൊണ്ട് 94 സ്‌ക്വയര്‍ മീറ്ററിലാണ് 94ാം സൗദി ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്.

സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവര്‍ണറേറ്റ്, മുന്‍സിപ്പാലിറ്റി, കംഫര്‍ട്ട് (യൂണിലിവര്‍), റോഷന്‍, റോടാന എസ് എന്‍ എന്നിവയുമായി കൈകോർത്തായിരുന്നു ലുലുവിന്റെ ഈ ഉദ്യമം. ജിദ്ദ റോഷന്‍ വാട്ടര്‍ഫ്രണ്ടിൽ ഗിന്നസ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ എംബാലി മസെചബ എന്‍കോസ് ലുലു ഗ്രൂപ്പിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്