തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റി എൻട്രിയിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ജിദ്ദ: നാട്ടിലേക്ക് അവധിയിൽ മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.

മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദു റഹ്മാൻ ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ പോകാനായി ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു ഹൃദയഘാതം സംഭവിച്ചത്. ഉടൻ ജിദ്ദ ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേം നാട്ടിലെത്താനിരുന്ന ഇദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബം കരിപ്പൂർ എയർപോർട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ആയിരുന്നു വിയോഗ വാർത്ത വീട്ടിൽ എത്തിയത് എന്നത് ഏറെ നൊമ്പരമുണ്ടാക്കുന്നതായി മാറി. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്