കരയുദ്ധം തുടങ്ങിയതിന് ശേഷം ഒരു ലെബനൻ ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള
സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ലെബനനിലെ ഒരു ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള.
45 ദിവസത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിന് ശേഷവും ലെബനനിലെ ഒരു ഗ്രാമത്തിൽ പോലും അധിനിവേശം നടത്താൻ ശത്രുവിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് പറഞ്ഞു.
അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധം വ്യോമാക്രമണത്തിലൂടെ വിജയിക്കില്ലെന്ന് ശത്രുക്കൾക്ക് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകുന്നു.
ഹിസ്ബുള്ളയുടെ മിസൈൽ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്ന ഇസ്രായേലിൻ്റെ അവകാശവാദങ്ങൾ വെറും നുണകളാണെന്നും അഫീഫ് കൂട്ടിച്ചേർത്തു.
മുൻനിരയിലുള്ള തങ്ങളുടെ സേനയ്ക്ക് ഒരു നീണ്ട യുദ്ധത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സംവിധാനവും ഉണ്ടെന്നും, ലെബനൻ സൈന്യവുമായുള്ള ഗ്രൂപ്പിൻ്റെ ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങളിക്കിടയിൽ ഇസ്രായേൽ ഒറ്റപ്പെട്ടിരിക്കുന്നു എന്നാണ് ലോകമെമ്പാടുമുള്ള ഇസ്രായേലിനെതിരെയുള്ള പ്രകടനങ്ങൾ സൂചിപ്പിക്കുന്നത് എന്നും അഫീഫ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
