ബുധനാഴ്‌ച, മെയ്‌ 6, 2026
Middle EastTop Stories

ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം; 7 പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശ നഷ്ടം. ഏഴ് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള165 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐഡിഫ് അറിയിച്ചു. ഇസ്രയേലിനെതിരെ തങ്ങൾ കനത്ത ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടിരുന്നു.

ഗലീലിക്ക് നേരെ മാത്രം 50 ഓളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. അവയിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെങ്കിലും നിരവധി റോക്കറ്റുകൾ കാർമീൽ പ്രദേശത്തും സമീപ നഗരങ്ങളിലും പതിച്ചു.

ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് കെട്ടിടങ്ങൾക്ക് തീ പിടിക്കുകയും നിരവധി കാറുകൾ കത്തി നശിക്കുകയും ചെയ്തു.

വടക്കൻ ഇസ്രായേലിലെ കാർമിയേൽ സെറ്റിൽമെൻ്റിലെ പാരാട്രൂപ്പർ ബ്രിഗേഡിൻ്റെ പരിശീലന താവളം ആക്രമിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു.

ഇസ്രായേൽ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് തീ ആളിക്കത്തുന്ന വീഡിയോ ഇസ്രയേലികൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു, വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa