സൗദിയിൽ ഒരു തൊഴിലാളിയുടെ കുടുംബത്തിൻറെ ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് ആര്?
സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി.
തൊഴിലാളി സൗദി പൗരനാണെങ്കിലും വിദേശിയാണെങ്കിലും ഇൻഷുറൻസ് ലഭ്യമാക്കൽ തൊഴിലുടമയുടെ ബാധ്യതയാണ്.
എൻ്റെ കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് നൽകാൻ കമ്പനി ഉടമ ബാധ്യസ്ഥനാണോ എന്ന ചോദ്യത്തിന് മറുപടിയായിക്കൊണ്ടാണ് കൗൺസിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്കുള്ള ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിയന്ത്രണ സ്ഥാപനമാണ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
