സൗദിയിൽ ഇന്ത്യക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ പാകിസ്ഥാനി അറസ്റ്റിൽ
റിയാദിൽ ഇന്ത്യക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പാകിസ്ഥാനിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വ്യക്തിയെയും സൈബർ ക്രൈം നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
