റിയാദ് മെട്രോയിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ പിഴയും വിലക്കും ശിക്ഷ
റിയാദ് മെട്രോയിൽ യാത്ര ചെയ്യുന്നവർ സുരക്ഷാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഇത്തരം നിയമ ലംഘനങ്ങൾക്ക് പിഴയും ആറ് മാസം സേവനം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കും ശിക്ഷയായി ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
അലിൻമ ബാങ്കിനും എസ് ടി സി സ്റ്റേഷനുകൾക്കുമിടയിലുള്ള ബ്ലൂ ട്രാക്ക് സർവീസുകൾ ഭാഗികമായി നിർത്തിവച്ചതായി റിയാദ് മെട്രോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന വന്നത്.
ചില യാത്രക്കാർ ട്രെയിനിനുള്ളിലെ എമർജൻസി ഹാൻഡിലുകൾ തകരാറിലാക്കിയതിനെ തുടർന്നാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചത്.
തകരാർ പരിഹരിച്ചതിന് ശേഷം സർവീസ് പിന്നീട് പൂർണ്ണമായി പുനരാരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചു.
സ്വന്തം സുരക്ഷയും, മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അതോറിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
