മസ്ജ്ദുൽ ഹറാമിൽ സംസം വിതരണം ചെയ്യുന്നതിന് സ്ഥാപിച്ചിട്ടുള്ളത് 16,000 കണ്ടെയിനറുകൾ
മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾക്ക് സംസം വെള്ളം ഏറ്റവും ഉയർന്ന പരിശുദ്ധിയോടെ നൽകാൻ പ്രവർത്തിക്കുന്നു.
മസ്ജിദുൽ ഹറാമിലുടനീളം 12,090 ശീതീകരിച്ച സംസം കണ്ടെയ്നറുകളും 4,556 ശീതീകരിക്കാത്ത സംസം കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്.
സംസം വിതരണം ചെയ്യുന്നതിനായി 3 ദശലക്ഷത്തിലധികം കപ്പുകൾ ആണ് ദിനം പ്രതി സജ്ജീകരിക്കുന്നത്.
സംസം കിണറിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ഇരു ഹറമുകളിലെയും വിശ്വാസികളിലേക്ക് എറ്റവും ഉയർന്ന ഗുണ നിലവാരത്തോടെയാണ് സംസം എത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa