സൗദിയിൽ ഇന്ത്യക്കാരനും കുടുംബവും അക്രമത്തിനും മോഷണത്തിനുമിരയായി എന്ന വാർത്ത വാസ്തവമല്ലെന്ന് ഖസീം പോലീസ്.
സൗദിയിൽ തൻ്റെ കുടുംബത്തെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്ന ഇന്ത്യക്കാരന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കി ഖസീം പോലീസ്.
തൻ്റെ കുടുംബാംഗങ്ങളെ പീഡിപ്പിക്കുന്നതായും വീട്ടുപകരണങ്ങൾ തകർത്തതായും പണം അപഹരിച്ചതായും ഒരു ഇന്ത്യക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ യാതൊരു വാസ്തവവുമില്ലെന്ന് ഖസിം പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ സംഭവം നടന്നത് സൗദി അറേബ്യയിലല്ല, മറിച്ച് ഇയാളുടെ നാട്ടിലാണെന്ന് കണ്ടെത്തിയതായി പോലീസ് വിശദീകരിച്ചു.
തന്റെ അവകാശവാദം കൃത്യമല്ലെന്നും ഈ കേസിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇയാൾ പിന്നീട് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa