Sunday, December 15, 2024
Saudi ArabiaTop Stories

ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ഒരു തൊഴിലാളിയുടെ കഫാല മാറ്റം; സംശയത്തിന് മറുപടി നൽകി സൗദി മാനവവിഭവ ശേഷി മന്ത്രാലയം

ജോലിയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ കഫാല (സ്‌പോൺസർഷിപ്പ്) മാറ്റം സംബന്ധിച്ച സംശയത്തിന് സൗദി മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകി.

”എനിക്ക് ഒരു തൊഴിലാളിയുടെ കഫാല സ്ഥാപനത്തിലേക്ക് മാറ്റണം, അതിന് അഭ്യർത്ഥിക്കുന്ന സമയത്ത്, അയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതതായാണ് കാണുന്നത്, ജോലിയിലെ അയാളുടെ സ്റ്റാറ്റസ് മാറ്റാൻ എന്താണ് വഴി?” എന്ന ചോദ്യത്തിനായിരുന്നു മന്ത്രാലയം പ്രതികരിച്ചത്.

ജോലിയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യപ്പെട്ട (മൗഖൂഫ് അൻ അൽ അമൽ) സ്റ്റാറ്റസിലുള്ള ഒരു തൊഴിലാളിയുടെ കഫാല മാറ്റം സാധ്യമാകില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

തൊഴിലാളിയുടെ സസ്‌പെൻഡ് സ്റ്റാറ്റസ് പരിഷ്കരിക്കുന്നതിന്, നിലവിലെ തൊഴിലുടമയുടെ അംഗീകാരം നേടേണ്ടതുണ്ട് എന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്