സൗദിയുടെ പ്രവിശ്യകൾ അടുത്തയാഴ്ചഏറ്റവും ശക്തമായ ശീത തരംഗത്തിന് വിധേയമാകുമെന്ന വാർത്തയിൽ സത്യമില്ല
ശീതകാലത്തിൻ്റെ തുടക്കത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ തണുപ്പ് തരംഗത്തിന് അടുത്തയാഴ്ച സൗദിയുടെ വിവിധ പ്രവിശ്യകൾ സാക്ഷിയാകുമെന്ന പ്രചാരണത്തിൽ ഒരു സത്യവുമില്ല എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു,
താപനിലയിലെ ഇടിവിനെക്കുറിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഒരു റിപ്പോർട്ട് നാളെ പുറപ്പെടുവിക്കുമെന്നും അൽ-ഖഹ്താനി കൂട്ടിച്ചേർത്തു.
അടുത്തയാഴ്ച സൗദിയിൽ ശക്തമായ ശീത തരംഗം ഉണ്ടാകുമെന്ന് നെരത്തെ ചില നിരിക്ഷകർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നായിരുന്നു ഖഹ്താനിയുടെ വിശദീകരാനം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
