തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഡീസൽ വില വർദ്ധിപ്പിച്ചു

സൗദിയിൽ ഡീസൽ വില വർദ്ധിപ്പിച്ചതായി സൗദി ആരാംകോ അറിയിച്ചു.

2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വില ലിറ്ററിന് 1.66 റിയാൽ എന്ന നിരക്കിൽ ആയിരിക്കും. നേരത്തെ ലിറ്ററിനു 1.15 റിയാൽ ആയിരുന്നു ഡീസൽ നിരക്ക്.

അതേ സമയം 91 പെട്രോൾ വില ലിറ്ററിനു 2.18 റിയാൽ, 95 പെട്രോൾ വില ലിറ്ററിനു  2.33 റിയാൽ,  മണ്ണെണ്ണ ലിറ്ററിനു 1.33 റിയാൽ, എൽ പി ജി ലിറ്ററിനു 1.04 റിയാൽ എന്നീ നിരക്കുകളിൽ തുടരും.

സൗദി ആരാംകോയുടെ വാർഷിക പുനരവലോകനത്തിനു ശേഷമാണ്  ഡീസൽ വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്