ഉംറ തീർഥാടകർക്കുള്ള നിർബന്ധിത വാക്സിനേഷൻ ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ: സൗദിയ
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർത്ഥാടകർ നിർബമാധമായും വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന നിയമം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദിയ സർക്കുലർ.
ഉംറ വിസക്കാർ, അല്ലെങ്കിൽ മറ്റേതെങ്കിലും വിസയിൽ ഉംറ ഉദ്ദേശിക്കുന്നവർ, ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ ( പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം) ഉപയോഗിച്ച് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനകമ്പനികൾ ഉറപ്പാക്കണം.
ഉംറ യാത്രക്കാർ സൗദിയിൽ എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണം.
അതേ സമയം, പോളിസാക്രറൈഡ് ഇനമാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിലും സംയോജിത ഇനമാണെങ്കിൽ അഞ്ചു വർഷത്തിനുള്ളിലും എടുത്തത് ആയിരിക്കണം.
യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് ചെക്കിൻ കൗണ്ടറിൽ ഹാജരാക്കേണ്ടതുണ്ടെന്ന് സർക്കുലർ വ്യക്തമാക്കുന്നതായി എ അർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പിഎം അറേബ്യൻ മലയാളിയോട് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
