തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ പൊതു അഭിരുചി ചട്ടങ്ങൾ ലംഘിച്ച രണ്ട് പേരെ റിയാദ് പോലീസ് വിളിച്ചുവരുത്തി

റിയാദിൽ നടന്ന ഒരു പരിപാടിയിൽ പൊതു അഭിരുചി നിലനിർത്തുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന് രണ്ട് വ്യക്തികളെ റിയാദ് പോലീസ് വിളിച്ചുവരുത്തി.

സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള പ്രവർത്തികളുമായി ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേരെയാണ് പോലീസ് വിളിച്ചു വരുത്തിയത്.

രണ്ട് പേരുടെയും ഐഡൻ്റിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല, പോലീസിന്റെ ഔദ്യോഗിക പേജിൽ വീഡിയോയുടെ ഉള്ളടക്കം അവ്യക്തമാക്കിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ ഇത് പ്രശ്ശസ്ഥ സൗദി ഗായകനും, ഈജിപ്ഷ്യൻ ഗായികയുമാണെന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ റിപ്പോർട്ട് ചെയ്തു.

രണ്ടു പേരും തമ്മിൽ പൊതു പരിപാടിയിൽ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

സൗദി അറേബ്യയിലെ പൊതു അഭിരുചി സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം, പൊതുസ്ഥലത്ത് ഇരിക്കുന്ന എല്ലാവരും മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംസ്കാരവും മാനിച്ചിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group