Monday, January 27, 2025
Saudi ArabiaTop Stories

ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ ഫൈസൽ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്.

ജിദ്ദ ഖാലിദ് ബിൻ വലീദിൽ താമസിസിച്ചിരുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്സ് ആർ അസ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഇന്ന് (ശനിയാഴ്ച) രാവിലെ ജിദ്ദയിലെ ഇർഫാൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭാര്യ ഷഹാന മകൻ താമിർ പിതാവ് മുഹമ്മദ് അലി മാതാവ് ഫാത്തിമ.

നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കായി ജിദ്ദയിലെ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa