ട്രംപിന്റെ പ്രഥമ വിദേശ യാത്ര സൗദിയിലേക്ക് ആകാൻ സാധ്യത
യു എസ് പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ വിദേശ യാത്ര സൗദിയിലേക്കോ ബ്രിട്ടനിലേക്കോ ആയിരിക്കുമെന്ന് സൂചന.
പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണിൽ വെച്ച് ട്രംപ് തന്നെയാണ് സൗദിയിലേക്കുള്ള സാധ്യത മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
പരമ്പരാഗതമായി യു എസ് പ്രസിഡന്റുമാരുടെ ആദ്യ വിദേശ സന്ദർശനം ബ്രിട്ടനിലേക്ക് ആണ് ഉണ്ടാകാറുള്ളത്.
2017-ൽ അധികാരമേറ്റയുടൻ ട്രംപ് ആദ്യം സൗദി സന്ദർശിച്ചത് ചരിത്രപരമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa