സൗദി പ്രവാസികൾക്ക് ആശ്വാസം; മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ പുനഃസ്ഥാപിച്ചു
സൗദി പ്രവാസികൾക്ക് ആശ്വാസകേകിക്കൊണ്ട് ഏതാനും ദിവസങ്ങളായി നിർത്തി വെച്ചിരുന്ന മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു.
ഇന്ന് വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്.
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ മൾട്ടി വിസിറ്റ് വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാൻ കഴിയും.
ഈ മാസം ആദ്യം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസ ഓപ്ഷൻ ലഭ്യമല്ലാത്തത്, നാട്ടിലെ വെക്കേഷൻ സമയത്ത് കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവരെ നിരാശരാക്കിയിരുന്നു.
വീണ്ടും മൾട്ടി വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഒരുങ്ങിയത് ആയിരക്കണക്കിനു പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് വിസ്മാർട്ട് ജനറൽ സർവീസ് ഷറഫിയയിലെ അബ്ദുൽ റസാഖ് വിപി അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa