ഹറം പരിധിക്കുള്ളിലെ എല്ലാ പള്ളികളിലും മസ്ജിദുൽ ഹറാമിൽ ലഭിക്കുന്ന അതേ പ്രതിഫലം ലഭ്യമാകും
മക്ക: വിശുദ്ധ ഹറം പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എല്ലാ പള്ളികൾക്കും മസ്ജിദുൽ ഹറാമിന്റെ നിശ്ചിത ശ്രേഷ്ഠതയും അതേ പ്രതിഫലവും ഉണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മക്ക മുഴുവൻ പുണ്യസ്ഥലമാണെന്നും അതിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പള്ളികൾ റമളാനിലെ അവസാന പത്തു ദിനങ്ങളിൽ വിശ്വാസികൾക്ക് വലിയ അനുഗ്രഹമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഈ പുണ്യദിനങ്ങളിൽ മസ്ജിദുൽ ഹറാമിൽ അവരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും, നിർദ്ദേശങ്ങൾ പാലിക്കാനും, നിയമലംഘനങ്ങൾ ഒഴിവാക്കാനും, അല്ലാഹുവിന്റെ അതിഥികളുടെ അനുഭവം സുഗമമാക്കുന്നതിന് സഹകരിക്കാനും മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa